രവിചന്ദ്ര അശ്വിൻ കൗണ്ടി ടീമായ യോർക്ക്ഷെയറിൽ

- Advertisement -

ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ കൗണ്ടി ടീമായ യോർക്ക്ഷെയറിൽ. അടുത്ത ഐ.പി.എൽ സീസണിൽ ഡൽഹിക്ക് വേണ്ടി കളിച്ചതിന് ശേഷം മാത്രമാവും അശ്വിൻ കൗണ്ടിയിൽ കളിക്കുക. യോർക്ക്ഷെയറിന് വേണ്ടി 8 മത്സരങ്ങൾ അശ്വിൻ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് മൂന്നാം തവണയാണ് അശ്വിൻ കൗണ്ടിയിൽ കളിക്കുന്നത്.

നേരത്തെ നോട്ടിങ്ഹാംഷെയറിന് വേണ്ടിയും വോർകെസ്റ്റർഷെയറിന് വേണ്ടിയും അശ്വിൻ നേരത്തെ കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 70 ടെസ്റ്റുകൾ കളിച്ച അശ്വിൻ 362 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2015ന് കൗണ്ടി കിരീടം നേടാനാവാതെ പോയ യോർക്ക്ഷെയർ കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

Advertisement