സന്നാഹ മത്സരത്തിന് മുൻപ് അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ചേരും

Staff Reporter

കോവിഡ് പോസിറ്റീവായ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ സന്നാഹ മത്സരത്തിന് മുൻപ് തന്നെ ടീമിനൊപ്പം ചേരും. ലെസ്റ്റർഷയറിനെതിരെ ജൂൺ 24നാണ് ഇന്ത്യയുടെ സന്നാഹ മത്സരം. നേരത്തെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചിരുന്നില്ല. എന്നാൽ താരം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

നേരത്തെ അശ്വിൻ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ജയന്ത് യാദവിനെ സ്റ്റാൻഡ് ബൈ താരമായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ അശ്വിൻ നാളെ തന്നെ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ജൂലൈ 1നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുൻപിലാണ്.