അശ്വിന് 7 വിക്കറ്റ്, ഇന്ത്യയുടെ ലീഡ് 100 കടന്നു

Photo: Twitter/@BCCI

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് 106 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഇന്നിങ്സിലെ ഡബിൾ സെഞ്ചുറി ഹീറോ മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്. അഗർവാൾ 7 റൺസ് എടുത്ത് മഹാരാജിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. 25 റൺസോടെ രോഹിത് ശർമ്മയും 2 റൺസ് എടുത്ത് ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ ഉള്ളത്.

നേരത്തെ സൗത്ത് ആഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 431ൽ അവസാനിച്ചിരുന്നു. ഇന്ന് വിലപ്പെട്ട 46 റൺസാണ് സൗത്ത് ആഫ്രിക്ക കൂട്ടിച്ചേർത്തത്. സൗത്ത് ആഫ്രിയ്ക്കയുടെ ബാക്കിയുള്ള രണ്ട് വിക്കറ്റും അശ്വിൻ തന്നെയാണ് വീഴ്ത്തിയത്. ഇതോടെ ഈ ടെസ്റ്റിലെ അശ്വിന്റെ വിക്കറ്റ് നേട്ടം 7 ആയിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 71 റൺസിന്റെ ലീഡ് ആണ് ലഭിച്ചത്.

Previous articleനാണക്കേട് മറക്കാൻ സ്പർസിന് ഇന്ന് നിർണായക മത്സരം
Next articleസർജറി വിജയകരം, ഉടൻ തിരിച്ചെത്തുമെന്ന് ഹർദിക് പാണ്ട്യ