വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ബിര്‍മിംഗം ബിയേഴ്സിനു വേണ്ടി കരാര്‍ ഒപ്പിട്ട് ആഷ്ടണ്‍ അഗര്‍

2019 വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ കളിക്കാനായി ഓസ്ട്രേലിയയുടെ ആഷ്ടണ്‍ അഗര്‍ എത്തുന്നു. ബിര്‍മിംഗം ബിയേഴ്സിനു വേണ്ടിയാണ് ഇംഗ്ലണ്ടിന്റെ ടി20 ലീഗിലേക്ക് താരം എത്തുന്നത്. ഈ സീസണ്‍ മുഴുവന്‍ താരം വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ കളിക്കാനുണ്ടാകുമെന്നാണ് അറിയുന്നത്. 2013ല്‍ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം അതിനു ശേഷം ടീമിനു അകത്തും പുറത്തുമായി വന്നും പോയിയും നില്‍ക്കുകയാണ്. ബിഗ് ബാഷില്‍ മികച്ച ഫോമിലുള്ള താരമാണ് അഗര്‍.

https://twitter.com/BearsT20/status/1101482641444999169

ജൂലൈയില്‍ ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ മുഴുവനും താരം ബിര്‍മിംഗം ബിയേഴ്സിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരെ ടി20 എഡ്ജ്ബാസ്റ്റണില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് തനിക്ക് ടി20 ബ്ലാസ്റ്റിലും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആഷ്ടണ്‍ അഗര്‍ അറിയിച്ചു.