അഷ്റഫുളിനു ആവശ്യക്കാരില്ല

- Advertisement -

മുന്‍ ബംഗ്ലാദേശ് നായകനും അഞ്ച് വര്‍ഷത്തെ വിലക്കും കഴിഞ്ഞെത്തുന്ന മുഹമ്മദ് അഷ്റഫുളിനെ സ്വന്തമാക്കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗില്‍ ആരും തന്നെ തയ്യാറായില്ല. ബംഗ്ലാദേശിലെ ഫസ്റ്റ് ക്ലാസ്സ് അധിഷ്ഠിതമായ ഫ്രാഞ്ചൈസി ടൂര്‍ണ്ണമെന്റിനായുള്ള കളിക്കാരുടെ ഡ്രാഫ്ടിലാണ് താരത്തിനെ ആരും തിരഞ്ഞെടുക്കാതിരുന്നത്.

നാല് സോണുകളിലായുള്ള ടീമുകള്‍ക്ക് താരങ്ങളെ തിരഞ്ഞെടുക്കുവാന്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരത്തിലൊരു ഡ്രാഫ്ട് കൊണ്ടു വരുന്നത്. 2013ലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സ്പോട്ട് ഫിക്സിംഗില്‍ പങ്കെടുത്തതിനാണ് അഷ്റഫുളിനു വിലക്ക് ഏര്‍പ്പെടുത്തിയത്. ആദ്യം എട്ട് വര്‍ഷത്തെ വിലക്കാണ് വിധിച്ചതെങ്കിലും പിന്നീടത് അഞ്ച് വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

Advertisement