സ്കോട്ട്‌ലൻഡ് ടീമിനെ യൂറോ കപ്പിൽ റൊബേർട്സൺ നയിക്കും, മക്ടോമിനയും ടീമിൽ

2020 10 11t200214z 1711097918 Up1egab1jnqjc Rtrmadp 3 Soccer Uefanations Sco Svk Report
- Advertisement -

യൂറോ കപ്പിനായുള്ള സ്ക്വാഡ് സ്കോട്ട്‌ലൻഡ് പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന പ്രമുഖ താരങ്ങൾ ഒക്കെ ഉൾപ്പെടുന്നതാണ് സ്കോട്ലണ്ടിന്റെ 26 അംഗ സ്ക്വാഡ്. ലിവർപൂൾ ഫുൾബാക്കായ ആൻഡി റോബേർട്സൺ ആണ് സ്കോട്ലൻഡിന്റെ ഏറ്റവും പ്രധാന താരം. റൊബേർട്സൻ തന്നെയാകും ടീമിന്റെ ആം ബാൻഡ് അണിയുക. സ്റ്റീവ് ക്ലാർക്ക് പരിശീലിപ്പിക്കുന്ന ടീമിൽ ഒരുപാട് യുവതാരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.

ചെൽസിയുടെ യുവ മധ്യനിര താരം ഗിൽമൊർ ടീമിൽ ഉണ്ട്. 19കാരനായ പാറ്റേർസൺ, 21കാരനായ ടർൺബുൾ എന്നിവരും സ്ക്വാഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മക്ടോമിനെ, സൗതാമ്പ്ടൺ താരം ചെ ആഡംസ് എന്നിവരും സ്ക്വാഡിൽ ഉണ്ട്. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക് എന്നിവരുള്ള ഗ്രൂപ്പിലാണ് സ്കോട്ട്‌ലൻഡ് ഉള്ളത്.

Scotland squad

Goalkeepers: David Marshall, Jon McLaughlin, Craig Gordon.

Defenders: Liam Cooper, Declan Gallagher, Grant Hanley, Jack Hendry, Stephen O’Donnell, Scott McKenna, Nathan Patterson, Greg Taylor, Kieran Tierney, Andy Robertson.

Midfielders: Scott McTominay, John McGinn, Callum McGregor, Stuart Armstrong, Ryan Christie, John Fleck, David Turnbull, Billy Gilmour.

Forwards: Che Adams, Ryan Fraser, Kevin Nisbet, Lyndon Dykes, James Forrest.

Advertisement