നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് രാജി വെച്ചു

Ashishkaushik

നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ആയ ആശിഷ് കൗശിക് തന്റെ പദവി രാജി വെച്ചു. ഈ മാസം അവസാനത്തോടെ അദ്ദേഹം തന്റെ ചുമതലയിൽ നിന്ന് ഒഴിയുമെന്നാണ് ബിസിസിഐ വക്താവ് അറിയിച്ചത്. ആശിഷിന്റെ സേവനം മികച്ചതായിരുന്നുവെന്നും എന്നാൽ അദ്ദേഹം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ താല്പര്യപ്പെടുന്നുവെന്ന് അറിയിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

2009ൽ എന്‍സിഎയിൽ എത്തിയ ആശിഷ് കൗശിക് 2014 വരെ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് ആയി ചുമതല വഹിച്ചു. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനൊപ്പവും കൗശിക് സഹകരിച്ചിട്ടുണ്ട്. 2017ൽ ആണ് ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ആയി ആശിഷ് ചുമതലയേല്‍ക്കുന്നത്.

Previous articleനാഷൺസ് ലീഗ് കിരീടം തേടി ഇന്ന് സ്പെയിനും ഫ്രാൻസും നേർക്കുനേർ
Next articleക്രിസ്റ്റൻസന് ചെൽസിയിൽ പുതിയ കരാർ