ചാമ്പ്യൻസ് ട്രോഫിയിലെ തൻ്റെ മികച്ച പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലി ഏറ്റവും പുതിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. ദുബായിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ സെമി ഫൈനൽ വിജയത്തിൽ കോഹ്‌ലി നിർണായക പങ്ക് വഹിച്ചിരുന്നു.

നാല് മത്സരങ്ങളിൽ നിന്ന് 72.33 ശരാശരിയിൽ 217 റൺസ് നേടിയ കോഹ്ലി ഇപ്പോൾ ടൂർണമെൻ്റിൽ മികച്ച ഫോമിലാണ്. ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ്. രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോൾ, ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.
ബൗളിംഗ് റാങ്കിംഗിൽ മുഹമ്മദ് ഷമി തൻ്റെ ശക്തമായ പ്രകടനത്തിന് ശേഷം 11-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ അക്‌സർ പട്ടേൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി.