ഇംഗ്ലണ്ട് തകര്‍ന്നു, സ്റ്റാര്‍ക്കിനും ബോളണ്ടിനും രണ്ട് വിക്കറ്റ്

ഓസ്ട്രേലിയയെ 267 റൺസിന് ഓള്‍ഔട്ട് ആക്കി തങ്ങളുടെ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. സാക്ക് ക്രോളിയെയും ദാവിദ് മലനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മിച്ചൽ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന് തിരിച്ചടിയേല്പിക്കുകയായിരുന്നു.

ഹസീബിനെ പുറത്താക്കി സ്കോട്ട് ബോളണ്ടും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. അതേ ഓവറിൽ നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീഷിനെയും ബോളണ്ട് പുരത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 31/4 എന്ന നിലയില്‍ ആണ്. മത്സരത്തിൽ 51 റൺസിന് ഇപ്പോളും പിന്നിലാണ് ഇംഗ്ലണ്ട്. സന്ദര്‍ശകര്‍ക്കായി 12 റൺസുമായി ജോ റൂട്ടും 2 റൺസ് നേടി ബെന്‍ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.