ജയത്തിനായി നേടേണ്ടത് 146 റൺസ്, കൈവശമുള്ളത് 7 വിക്കറ്റ്, ഓസ്ട്രേലിയയ്ക്ക് മേൽക്കൈ

Sports Correspondent

Englandaustralia
Download the Fanport app now!
Appstore Badge
Google Play Badge 1

കെന്നിംഗ്ടൺ ഓവല്‍ ടെസ്റ്റ് ആവേശകരമായി അവസാന ദിവസത്തിൽ മുന്നേറുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കാനായി നേടേണ്ടത് 146 റൺസ് കൂടി. മത്സരത്തിന്റെ അഞ്ചാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 238/3 എന്ന നിലയിലാണ്.

40 റൺസുമായി സ്റ്റീവ് സ്മിത്തും 31 റൺസ് നേടി ട്രാവിസ് ഹെഡും ക്രീസിൽ നിൽക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍(60), ഉസ്മാന്‍ ഖവാജ(72), മാര്‍നസ് ലാബൂഷാനെ(13) എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ ക്രിസ് വോക്സാണ് പുറത്താക്കിയത്.

135/0 എന്ന നിലയിൽ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് 6 റൺസ് നേടുന്നതിനിടെ ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടമായി. ലാബൂഷാനെ പുറത്താകുമ്പോള്‍ 169/3 എന്ന നിലയിലായിരുന്ന ടീമിനെ സ്മിത്ത് – ഹെഡ് കൂട്ടുകെട്ട് 69 റൺസ് നേടിയാണ് മുന്നോട്ട് നയിച്ചത്. ഇന്നത്തെ ആദ്യ സെഷന്‍ അവസാനത്തോട് അടുത്തപ്പോള്‍ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് ബെന്‍ സ്റ്റോക്സ് കൈവിട്ടതും ഇംഗ്ലണ്ടിന് കാര്യങ്ങള്‍ പ്രയാസമാക്കി മാറ്റിയിട്ടുണ്ട്.