സ്മിത്തിന് അര്‍ദ്ധ ശതകം, ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുന്നു

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഓസ്ട്രേലിയ കരുതുറ്റ നിലയിൽ. സ്റ്റീവ് സ്മിത്ത് – ഉസ്മാന്‍ ഖവാജ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയ 92 റൺസിന്റെ ബലത്തിലാണ് ആതിഥേയര്‍ മുന്നോട്ട് നീങ്ങിയത്.

സ്മിത്ത് 51 റൺസും ഖവാജ 39 റൺസും നേടിയപ്പോള്‍ ഓസ്ട്രേലിയ 78 ഓവറിൽ 209/3 എന്ന നിലയിലാണ്. ഇന്നും മഴ കളി ഏതാനും സമയം തടസ്സപ്പെടുത്തിയിരുന്നു. രണ്ടാം ദിവസം ടീമുകള്‍ ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞപ്പോളാണ് ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയത്.