അൽ മദീന ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും

സെവൻസിലെ വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരി ഇന്ന് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. പെരിന്തൽമണ്ണ കാദറലി സെവൻസിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ജവഹർ മാവൂരിനെ ആകും നേരിടുക. ജവഹർ മാവൂരിനും ഇത് സീസണിലെ ആദ്യ മത്സരമാണ്. അൽ മദീന ഈ സീസണിൽ KAASC Kanjamannaയുടെ സ്പോൺസർഷിപ്പിൽ ആണ് ഇറങ്ങുന്നത്. മികച്ച താരങ്ങളെ അണിനിരത്തി വരുന്ന അൽ മദീന ഈ സീസണിൽ ആരാധകർക്ക് സന്തോഷം നൽകാൻ ആകുമെന്ന് വിശ്വസിക്കുന്നു. അവസാനം സീസണുകൾ അൽ മദീനയ്ക്ക് അത്ര നല്ലതായിരുന്നില്ല. ഇന്ന് രാത്രി 8 മണിക്കാകും മത്സരം.

Previous articleഒരു മത്സരം പോലും കളിക്കാതെ സന്ദേശ് ജിങ്കൻ ക്രൊയേഷ്യ വിട്ടു, തിരികെ മോഹൻ ബഗാനിൽ!
Next articleസ്മിത്തിന് അര്‍ദ്ധ ശതകം, ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുന്നു