സ്മിത്ത് ക്രീസിലുള്ളപ്പോളല്ലേ തനിക്ക് പുറത്താകാനാകൂവെന്ന് തിരിച്ചടിച്ച് ജോഫ്ര

മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ താന്‍ മടങ്ങിയെത്തുമ്പോള്‍ ജോഫ്ര ആര്‍ച്ചറുമായുള്ള പോരാട്ടത്തെക്കുറിച്ച് ചോദിച്ചവരോട് തന്നെ ഇതുവരെ ഇംഗ്ലണ്ട് പേസര്‍ക്ക് പുറത്താക്കാന്‍ സാധിച്ചിട്ടില്ലല്ലോ എന്ന് പറഞ്ഞ സ്റ്റീവന്‍ സ്മിത്തിന് മറുപടിയുമായി ജോഫ്ര ആര്‍ച്ചര്‍. ക്രീസില്‍ ഇല്ലാത്ത താരത്തെ പുറത്താക്കുവാന്‍ തനിക്ക് സാധിക്കില്ലല്ലോ എന്നാണ് ജോഫ്രയുടെ മറുപടി. താന്‍ രണ്ടാം സ്പെല്ലിന് മടങ്ങിയെത്തിയപ്പോളും താരം ക്രീസിലില്ലായിരുന്നുവെന്ന് താരത്തെ പിന്‍വലിച്ചത് സൂചിപ്പിച്ച് പറഞ്ഞു. എന്നാല്‍ അടുത്ത ടെസ്റ്റില്‍ തനിക്ക് അതിനുള്ള കൂടുതല്‍ അവസരം ലഭിയ്ക്കുമെന്നും ജോഫ്ര വ്യക്തമാക്കി.

തനിക്ക് സ്മിത്തിനെ പുറത്താക്കാനാകുമെന്നല്ല താന്‍ പറയുന്നത്, ചിലപ്പോള്‍ അതിന് സാധിച്ചേക്കില്ല എന്നാല്‍ സ്മിത്തിനെ നിര്‍ത്തി ബാക്കി പത്ത് പേരെ പുറത്താക്കുവാന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്നും സ്മിത്ത് 40 റണ്‍സില്‍ പുറത്താകാതെ നിന്നാലും മറ്റു താരങ്ങളെ പുറത്താക്കിയാല്‍ അത് ഇംഗ്ലണ്ടിന് ഗുണം ചെയ്യുമെന്നും ജോഫ്ര പറഞ്ഞു.

Previous articleകേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ സെപ്റ്റംബർ നാലു മുതൽ, ദുബായ് മലയാളികൾക്ക് ഫുട്ബോൾ വിരുന്ന്
Next articleശതകവുമായി വെല്ലുവിളി ഉയര്‍ത്തി റീസ ഹെന്‍ഡ്രിക്സ്, ചഹാലിന് അഞ്ച് വിക്കറ്റില്‍ വീണ് ദക്ഷിണാഫ്രിക്ക