ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കിയ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. നാലാം ദിവസം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയയുടെ മുൻ നിരയെ തകർക്കാൻ ഇംഗ്ലണ്ടിനായി. ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ഓസ്ട്രേലിയക്ക് 259 റൺസിന്റെ ലീഡാണ് ഉള്ളത്.
ആഷസ് പരമ്പരയിൽ ഉടനീളം ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി സൃഷ്ട്ടിച്ച സ്റ്റീവ് സ്മിത്തിനൊപ്പം മാത്യു വെയ്ഡ് ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. സ്മിത്ത് 19 റൺസ് എടുത്തും വെയ്ഡ് 10 റൺസുമെടുത്താണ് ക്രീസിൽ ഉള്ളത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡും ജോഫ്ര ആർച്ചറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.