ലോകകപ്പ് യോഗ്യത മത്സരത്തിനായി ഇന്ത്യ ദോഹയിൽ

ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിനായി ഇന്ത്യൻ ടീം ദോഹയിൽ എത്തി. ഇന്നാണ് ടീം ദോഹയിൽ വിമാനം ഇറങ്ങിയത്. സെപ്റ്റംബർ 10ന് ഖത്തറിനെ ആണ് ഇന്ത്യക്ക് നേരിടാൻ ഉള്ളത്. ആദ്യ മത്സരത്തിൽ ഒമാനോടേറ്റ പരാജയത്തിന്റെ നിരാശയിലാണ് ഇന്ത്യൻ ടീം ഉള്ളത്. ഗ്രൂപ്പിലെ ഏറ്റവും കരുത്തർ ആണ് ഖത്തർ അതുകൊണ്ട് തന്നെ ഈ മത്സരം ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെ ആയിരിക്കും.

ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തകർത്തിരുന്നും എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ഖത്തറിന്റെ വിജയം. ഖത്തറിൽ ചെന്ന് ഒരു സമനില എങ്കിൽ നേടാൻ ആയാൽ അത് ഇന്ത്യക്ക് സ്വപ്ന തുല്യമായ ഫലം ആകും. ഗ്രൂപ്പികെ ഏറ്റവും വിഷമമുള്ള മത്സരമാണ് ദോഹയിൽ ഖത്തറിനെ നേരിടുന്നത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി പറഞ്ഞു.