ഹോം ആനുകൂല്യം ഇംഗ്ലണ്ട് ഉപയോഗിച്ചില്ലെന്ന് ജെയിംസ് ആൻഡേഴ്സൺ

0
ഹോം ആനുകൂല്യം ഇംഗ്ലണ്ട് ഉപയോഗിച്ചില്ലെന്ന് ജെയിംസ് ആൻഡേഴ്സൺ

ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ഹോം ആനുകൂല്യം ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. ആഷസ് പരമ്പരക്ക് ഒരുക്കിയ പിച്ചുകൾ എല്ലാം ഓസ്‌ട്രേലിയയെ തുണയ്ക്കുന്ന പിച്ചുകൾ ആയിരുന്നെന്നും ആൻഡേഴ്സൺ പറഞ്ഞു. ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റിൽ ജയിച്ച് ഓസ്ട്രേലിയ ആഷസ് പരമ്പര നിലനിർത്തിയിരുന്നു.

താൻ കുറച്ചുകൂടെ പുല്ലുള്ള പിച്ചുകൾ ആഗ്രഹിച്ചിരുന്നുവെന്ന് ആൻഡേഴ്സൺ പറഞ്ഞു. ഇംഗ്ലണ്ട് ടീം ഓസ്ട്രേലിയയിൽ പോയാൽ ഓസ്‌ട്രേലിയക്ക് അനുകൂലമായി പിച്ചാണ് അവർ ഒരുക്കുകയെന്നും ആൻഡേഴ്സൺ ഓർമിപ്പിച്ചു. എന്നാൽ ഈ പരമ്പരക്ക് ഇംഗ്ലണ്ടിൽ എത്തിയ ഓസ്‌ട്രേലിയക്ക് അനുകൂലമായ പിച്ചാണ് ഇംഗ്ലണ്ടിൽ ഒരുക്കിയതെന്നും ആൻഡേഴ്സൺ പറഞ്ഞു.

ആദ്യ ആഷസ് പരമ്പരയിൽ കളിച്ച ആൻഡേഴ്സൺ ആ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയിരുന്നു. തുടർന്ന് താരത്തിന് ആഷസിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല.