ബോക്സിംഗ് ഡേ ടെസ്റ്റിന് നാല് മാറ്റങ്ങളോടെ ഇംഗ്ലണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസിലെ മൂന്നാമത്തെ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ ഇലവനിൽ നാല് മാറ്റങ്ങള്‍. ഒല്ലി പോപ്, സ്റ്റുവര്‍ട് ബ്രോഡ്, റോറി ബേൺസ്, ക്രിസ് വോക്സ് എന്നിവര്‍ക്ക് പകരം ജോണി ബൈര്‍സ്റ്റോ, ജാക്ക് ലീഷ്, സാക്ക് ക്രോളി, മാര്‍ക്ക് വുഡ് എന്നിവര്‍ ആണ് അന്തിമ ഇലവനിലേക്ക് എത്തുനന്ത്.

ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഓസ്ട്രേലിയ 2-0ന് പരമ്പരയിൽ മുന്നിലെത്തിയിരുന്നു.

ഇംഗ്ലണ്ട് : Haseeb Hameed, Zak Crawley, Dawid Malan, Joe Root (c), Ben Stokes, Jonny Bairstow, Jos Buttler (wk), Mark Wood, Ollie Robinson, Jack Leach, James Anderson.