അസ്ഗര്‍ അഫ്ഗാന് ശതകം, ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പാളിച്ച തിരുത്തി അഫ്ഗാനിസ്ഥാന്‍

Afghanistanasghar

സിംബാബ്‍വേയ്ക്കെതിരെ കരുത്തുറ്റ ബാറ്റിംഗ് പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 307/3 എന്ന അതിശക്തമായ നിലയില്‍ ആണ്. അസ്ഗര്‍ അഫ്ഗാന്‍, ഹസ്മത്തുള്ള ഷഹീദി, ഇബ്രാഹിം സദ്രാന്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് അഫ്ഗാനിസ്ഥാന്റെ തുണയ്ക്കെത്തിയത്.

രണ്ടാം ഓവറില്‍ തന്നെ ജാവേദ് അഹമ്മദിയെ നഷ്ടമായ അഫ്ഗാനിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 56 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഇബ്രാഹിം സദ്രാന്‍(72), ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍ എന്നിവരുടെ ബാറ്റിംഗ് മികവാണ് അഫ്ഗാനിസ്ഥാന് മികച്ച സ്കോര്‍ നല്‍കിയത്.

186 റണ്‍സാണ് നാലാം വിക്കറ്റില്‍  ഷഹീദി – അസ്ഗര്‍ കൂട്ടുകെട്ട് നേടിയത്. അസ്ഗര്‍ 106 റണ്‍സും ഹസ്മത്തുള്ള ഷഹീദി 86 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

Previous articleകേരളത്തിന്റെ സീനിയര്‍ വനിത ടീമിനെ പ്രഖ്യാപിച്ചു
Next articleരണ്ട് ഗോൾ ലീഡ് കളഞ്ഞ് പഞ്ചാബ് എഫ് സി, അവസാനം സമനില