പൊരുതാതെ മടങ്ങി സുതീര്‍ത്ഥ

Suthirthamukherjee

വനിത ടേബിള്‍ ടെന്നീസ് സിംഗിള്‍സിൽ രണ്ടാം റൗണ്ടിൽ പരാജയമേറ്റു വാങ്ങി. ലോക റാങ്കിൽ 55ാം നമ്പര്‍ താരം പോര്‍ചുഗലിന്റെ ഫു യുവിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യന്‍ താരം സുതീര്‍ത്ഥ മുഖര്‍ജ്ജി നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റു വാങ്ങിയത്. ലോക റാങ്കിംഗിൽ നൂറാം സ്ഥാനത്താണ് സുതീര്‍ത്ഥ.

കഴിഞ്ഞ മത്സരത്തിലെ പോലെ സുതീര്‍ത്ഥ മോശം തുടക്കം നടത്തിയപ്പോള്‍ ആദ്യ ഗെയിമിൽ 11-3ന്റെ അനായാസ വിജയം ആണ് ഫു യു നേടിയത്. രണ്ടാം ഗെയിമിൽ ആദ്യ രണ്ട് പോയിന്റ് നേടി സുതീര്‍ത്ഥ തുടങ്ങിയെങ്കിലും പിന്നീട് ഒരു പോയിന്റ് കൂടി മാത്രമാണ് താരത്തിന് നേടാനായത്. ആ ഗെയിമും സുതീര്‍ത്ഥ 3-11ന് കൈവിടുകയായിരുന്നു.

മൂന്നാം ഗെയിമും ഫു യു 11-5ന് സ്വന്തമാക്കുകയായിരുന്നു. നാലാം ഗെയിമും ഫു യു 11-5ന് വിജയിക്കുകയായിരുന്നു. സ്കോര്‍ : 3-11, 3-11, 5-11,

Previous articleഅസലങ്കയുടെയും ഭണ്ടാരയുടെയും വിക്കറ്റുകള്‍ ടേണിംഗ് പോയിന്റ്
Next articleഒളിമ്പിക് സ്വർണം നിലനിർത്തി ആദം പീറ്റി,പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 4×100 മീറ്റർ റിലെയിൽ അമേരിക്ക