ഏകദിന പരമ്പരയിൽ ആർച്ചറിന് വിശ്രമം നൽകിയേക്കും

Newsroom

ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരയ്ക്കായുള്ള ഇംഗ്ലീഷ് ടീം ആർച്ചർ ഉണ്ടായേക്കില്ല. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളറായ ആർച്ചറിന് വിശ്രമം നൽകാൻ ഇംഗ്ലണ്ട് തീരുമാനിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരുപാട് ടൂർണമെന്റുകൾ കളിക്കുന്നത് താരത്തിന്റെ ഫിറ്റ്നെസിനെ ബാധിക്കുമോ എന്ന ഭയമാണ് ഇംഗ്ലണ്ട് താരത്തിന് വിശ്രമം നൽകാൻ ഉള്ള കാരണം.

ഈ വർഷം ഇനി ടി20 ലോകകപ്പും ആഷസും കൂടെ വരാൻ ഉള്ളതാണ് ഇംഗ്ലണ്ട് ഇത്തരം ഒരു കാര്യം ചിന്തിക്കാൻ കാരണം. ഇതിനൊപ്പം അടുത്ത മാസം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും ആർച്ചർ കളിക്കുന്നുണ്ട്.