“സലാ റാമോസിന് അടുത്ത് പോലും പോകില്ല” – റൊബേർടോ കാർലോസ്

- Advertisement -

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡും ലിവർപൂളും നേർക്കുനേർ വരുമ്പോൾ ഏവരും ഉറ്റു നോക്കുന്നത് റാമോസും മൊ സലായും തമ്മിലുള്ള പോരാട്ടമായിരിക്കും. 2018ൽ ഒരു ടീമുകളും അവസാനമായി നേർക്കുനേർ വന്നപ്പോൾ റാമോസ് ചെയ്ത ഫൗളിൽ സലായുടെ ഷോൾഡർ ഡിസ് ലൊകേറ്റഡ് ആവുകയും സലാ കരഞ്ഞു കൊണ്ട് കളം വിടുകയും ചെയ്തിരുന്നു.

സലാ ഇത്തവണ റാമോസിന്റെ അടുത്ത് പോലും പോകില്ല എന്ന് റയൽ മാഡ്രിഡ് ഇതിഹാസം റൊബേർടോ കാർലോസ് പറഞ്ഞു. എല്ലാവരും ഉറ്റു നോക്കുന്ന പോരാട്ടമായിരിക്കും ഇരുവരും തമ്മിൽ എന്നും കാർലോസ് പറഞ്ഞു. ലിവർപൂൾ മികച്ച ടീമാണ് എന്നാലും ലിവർപൂളിനെ റയൽ ഭയക്കുന്നതിനേക്കാൾ റയലിനെ ലിവർപൂൾ ആണ് ഭയക്കേണ്ടത് എന്നും കാർലോസ് പറഞ്ഞു. സിദാന് അദ്ദേഹത്തിന്റെ പ്രധാന താരങ്ങളെ ഒക്കെ പരിക്ക് മാറി ലഭിക്കുക ആണെങ്കിൽ ക്ലബ് സെമിയിലേക്ക് മുന്നേറും എന്നും കാർലോസ് പറഞ്ഞു.

Advertisement