ശതകങ്ങളുമായി മാത്യൂസും ചന്ദിമലും, ശ്രീലങ്കയ്ക്ക് നൂറിനടുത്ത് ലീഡ്

Matthewschandimal

ധാക്ക ടെസ്റ്റിന്റെ നാലാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് 459/5 എന്ന സ്കോര്‍. ആറാം വിക്കറ്റിൽ ആഞ്ചലോ മാത്യൂസ് – ദിനേശ് ചന്ദിമൽ കൂട്ടുകെട്ട് ടീമിനെ 94 റൺസ് ലീഡിലേക്കാണ് നയിച്ചിരിക്കുന്നത്. ഈ കൂട്ടുകെട്ട് 193 റൺസാണ് ആറാം വിക്കറ്റിൽ നേടിയിരിക്കുന്നത്.

മാത്യൂസ് 123 റൺസും ദിനേശ് ചന്ദിമൽ 120 റൺസുമാണ് നേടിയിട്ടുള്ളത്. നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 365 റൺസിൽ അവസാനിച്ചിരുന്നു.

Previous articleഅഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ചായി ഉമര്‍ ഗുൽ
Next articleകെ.എൽ രാഹുലിന്റെ ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ച് മുൻ താരങ്ങൾ