ബൗളിംഗ് ദൗത്യം ഏറ്റെടുക്കില്ല, മാത്യൂസ് കളിക്കുക ബാറ്റ്സ്മാനായി മാത്രം

- Advertisement -

ശ്രീലങ്കയുടെ ഏകദിന ക്യാപ്റ്റനായി തിരികെ എത്തിയ ആഞ്ചലോ മാത്യൂസ് ടീമില്‍ ബാറ്റ്സ്മാനായി മാത്രമാവും കളിക്കുകയെന്ന് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ദിനേശ് ചന്ദിമലിന്റെ അഭാവത്തില്‍ ടീം നായകനായി തിരിച്ചെത്തിയ ആഞ്ചലോ മാത്യൂസ് എന്നാല്‍ ഓള്‍റൗണ്ടറുടെ ദൗത്യം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി. അനായാസം പരിക്കിനു പിടിയിലാകുന്ന പ്രകൃതമുള്ളതിനാലാണ് താരത്തിന്റെ ഈ തീരുമാനം.

ലോകകപ്പ് അടുക്കുന്ന ഘടത്തില്‍ താരത്തിനെ വീണ്ടും പരിക്കിന്റെ പേരില്‍ നഷ്ടപ്പെടുക ശ്രീലങ്ക ആഗ്രഹിക്കുന്നില്ലായെന്നതിന്റെ സൂചനയാണ് ഈ തീരുമാനത്തിനു പിന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement