പൊള്ളാര്‍ഡിനെ ഒഴിവാക്കണം, ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുവാന്‍ സമയമായി – ആന്‍ഡി റോബേര്‍ട്സ്

ഇന്ത്യയ്ക്കെതിരെയുള്ള വൈറ്റ് ബോള്‍ സീരീസിലെ പരാജയത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ വിന്‍ഡീസ് ഇതിഹാസം ആന്‍ഡി റോബേര്‍ട്സ്. കീറൺ പൊള്ളാര്‍ഡും കോച്ച് ഫിൽ സിമ്മൺസും പടിയിറങ്ങേണ്ട സമയം ആയി എന്ന് റോബേര്‍ട്സ് പറഞ്ഞു.

ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുവാന്‍ വെസ്റ്റിന്‍ഡീസ് ശ്രമിക്കണമെന്നും അത് പൊള്ളാര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള ഒരു ടീം ആകരുതെന്നും റോബേര്‍ട്സ് വ്യക്തമാക്കി. പൊള്ളാര്‍ഡിനെ രണ്ട് വര്‍ഷത്തോളം അവസരം നല്‍കിയെന്നും ടി20 സ്പെഷ്യലിസ്റ്റുകളെ, പ്രത്യേകിച്ച് വിന്‍ഡീസിനായി ഒന്നും ചെയ്യാതെ ഫ്രാഞ്ചൈസികള്‍ക്ക് മാത്രം മികവ് പുറത്തെടുക്കുന്ന താരങ്ങളെ പിന്നിലാക്കി വിന്‍ഡീസ് മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചുവെന്നം റോബേര്‍ട്സ് സൂചിപ്പിച്ചു.