ആന്‍ഡി മോള്‍സ് പടിയിറങ്ങി, റൈയിസ് അഹമ്മദ്സായി ഇനി അഫ്ഗാന്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്

- Advertisement -

അഫ്ഗാനിസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി ഇനി മുന്‍ നായകന്‍ റൈയിസ് അഹമ്മദ്സായി. മുന്‍ ഡയറക്ടറും ചീഫ് സെലക്ടറുമായിരുന്നു ആന്‍ഡി മോള്‍സിന് പകരമാണ് ഈ നിയമനം. അഫ്ഗാനിസ്ഥാന് വേണ്ടി അഞ്ച് ഏകദിനങ്ങളും എട്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള റൈയിസ് പിന്നീട് അണ്ടര്‍ 19 ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഏപ്രിലില്‍ ആന്‍ഡി മോള്‍സിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് ഇടത് കാല്‍ മുട്ടിന് കീഴേ മുറിച്ച് കളയേണ്ടി വന്നു. 2014 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മോള്‍സ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ടീമിന്റെ ഡയറക്ടറും മുഖ്യ സെലക്ടറുമായി ആന്‍ഡി മോള്‍സ് ചുമതലയേറ്റത്.

Advertisement