ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് വിന്‍ഡീസ്, ആന്‍ഡ്രേ റസ്സൽ ടീമിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള 13 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രനേഡയിലാണ് ഇരു മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ആന്‍ഡ്രേ റസ്സൽ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രധാന മാറ്റം. ജൂൺ 26ന് ആണ് ആദ്യ ടി20. ജൂൺ 27ന് രണ്ടാം മത്സരം നടക്കും. റസ്സൽ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ തന്റെ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ മത്സരത്തിൽ തന്നെ കൺകഷന് വിധേയനായി ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു.

വെസ്റ്റിന്‍ഡീസ് :Kieron Pollard (c), Nicholas Pooran (vc), Fabian Allen, Dwayne Bravo, Fidel Edwards, Andre Fletcher, Chris Gayle, Jason Holder, Evin Lewis, Obed McCoy, Andre Russell, Lendl Simmons, Kevin Sinclair