തന്നെ ബയോ ബബിൾ മാനസികമായി ബാധിച്ചിട്ടുണ്ട് -റസ്സൽ

- Advertisement -

മറ്റു താരങ്ങളുടെ കാര്യം തനിക്കറിയില്ലെങ്കിലും തന്നെ ബയോ ബബിളിലെ ജീവിതം വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ആന്‍ഡ്രേ റസ്സൽ. ദൈര്‍ഘ്യമേറിയ ഐസൊലേഷനും ബയോ ബബിളികളും തന്നെ മാനസികമായി ബാധിച്ചിട്ടുണ്ടെന്ന് റസ്സൽ പറഞ്ഞു. പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിലാണ് താരം ഇനി കളിക്കാനിരിക്കുന്നത്. ടൂര്‍ണ്ണമെന്റിൽ താരം ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാവും കളിക്കാനെത്തുക.

റൂമിൽ അടച്ചിരുന്നു, നടക്കാൻ പോലും പോകാനാകതെ സോഷ്യലൈസ് ചെയ്യാനാകാതെ ഇരിക്കുക എന്ന് പറയുന്നത് വളരെ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണെന്ന് വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് താരം പറഞ്ഞു. എന്നാൽ തങ്ങൾക്ക് ഇപ്പോളും കളിക്കുവാനാകുന്നതിൽ സന്തോഷമുണ്ടെന്നും പല മേഖലയിലെ ആളുകൾക്കും അവരുടെ തൊഴിൽ തന്നെ നഷ്ടപ്പെട്ട സാഹചര്യമുണ്ടെന്നുള്ളത് പരിഗണിക്കുമ്പോൾ തനിക്ക് ലഭിച്ച അവസരങ്ങള്‍ക്ക് താന്‍ കൃതാര്‍ത്ഥനാണെന്നും റസ്സൽ അഭിപ്രായപ്പെട്ടു.

Advertisement