തകര്‍ന്നടിഞ്ഞ് ന്യൂസിലാണ്ട്, രണ്ട് വിക്കറ്റുമായി അരങ്ങേറ്റക്കാരന്‍ പോട്സും ആന്‍ഡേഴ്സണും

Matthewpotts

ലോര്‍ഡ്സിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് തീരുമാനം പാളി. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 39/6 എന്ന നിലയിൽ പരുങ്ങലിലാണ്. ഡാരിൽ മിച്ചലും(13) ടോം ബ്ലണ്ടലും(14) ഒഴികെ മറ്റാര്‍ക്കും തന്നെ രണ്ടക്ക സ്കോറിലേക്ക് എത്തുവാനും സാധിച്ചില്ല.

ഓപ്പണര്‍മാരായ വിൽ യംഗിനെയും ടോം ലാഥമിനെയും ജെയിംസ് ആന്‍ഡേഴ്സൺ പുറത്താക്കിയപ്പോള്‍ കെയിന്‍ വില്യംസണും ഡാരിൽ മിച്ചലും അരങ്ങേറ്റക്കാരന്‍ മാത്യു പോട്സിന് വിക്കറ്റ് നൽകി മടങ്ങി.

Previous articleരാജാ റിസ്വാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടര്‍
Next articleറൂഡിഗർ ഇനി റയലിന്റെ താരം, ഔദ്യോഗിക പ്രഖ്യാപനം വന്നു