പെനാൾട്ടി തുലച്ച് നെരോക!

- Advertisement -

ഐലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള സുവർണ്ണാവസരം നെരോക തുലച്ചു. ഇന്ന് മിനേർവ പഞ്ചാബിനെ നേരിട്ട നെരോക ഗോൾരഹിത സമനില ആണ് വഴങ്ങിയത്. കളിയുടെ രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ നെരോകയ്ക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു. പക്ഷെ പെനാൽറ്റി എടുത്ത ഫെലിക്സ് ചിഡിക്ക് ലക്ഷ്യം പിഴച്ചു‌. ചിഡിയുടെ കിക്ക് ഗോൾ പോസ്റ്റിനും മുകളിലൂടെ പറന്നു.

കരുത്തർ തമ്മിലുള്ള പോരാട്ടം ആയിരുന്നു എങ്കിലും കാര്യമായ അവസരങ്ങൾ ഒന്നും ഇന്ന് പിറന്നില്ല. ഈ സമനില നെരോക്കയെ നാലാം സ്ഥാനത്ത് നിർത്തിയിരിക്കുകയാണ്. 9 മത്സരങ്ങളിൽ നിന്നായി 15 പോയന്റാണ് നെരോക്കയ്ക്ക് ഉള്ളത്. 13 പോയന്റുമായി മിനേർവ ആറാം സ്ഥാനത്താണ് ഉള്ളത്.

Advertisement