ക്രിസ്റ്റൻസന് ചെൽസിയിൽ പുതിയ കരാർ

ചെൽസിയുടെ സെന്റർ ബാക്കായ ക്രിസ്റ്റ്യൻസൺ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. ക്രിസ്റ്റൻസൺ ചെൽസിയിൽ പുതിയ കരാർ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചെൽസിക്ക് ഒപ്പം 2012 മുതൽ ഉള്ള താരമാണ് ക്രിസ്റ്റ്യൻസൺ. ലമ്പാർഡ് പരിശീലകനായിരിക്കെ ടീമിൽ നിന്ന് തഴയപ്പെട്ടു എങ്കിലും ടൂഷലിന്റെ വരവ് താരത്തെ തിരികെ ടീമിൽ എത്തിച്ചു. ഈ സീസണിൽ അടക്കം അവസരം കിട്ടിയപ്പോൾ എല്ലാം ഗംഭീര പ്രകടനമാണ് ക്രിസ്റ്റ്യൻസൺ നടത്തിയത്.

25കാരനായ താരം ചെൽസിക്കായി ഇതുവരെ നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഡെന്മാർക്ക് ദേശീയ ടീമിനായി 50 മത്സരങ്ങളും ക്രിസ്റ്റ്യൻസൺ കളിച്ചിട്ടുണ്ട്. ക്രിസ്റ്റ്യൻസനെ സ്വന്തമാക്കാൻ മറ്റു ക്ലബുകൾ ശ്രമിക്കുന്നതിനിടയിൽ ആണ് ഈ പുതിയ കരാറിന്റെ വാർത്ത വരുന്നത്.