റായിഡു ഇനി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം

ഏകദിനങ്ങളിലും ടി20യിലും തന്റെ ശ്രദ്ധ പതിപ്പിക്കുന്നതിനു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് അമ്പാട്ടി റായിഡും. നീണ്ട ദൈര്‍ഘ്യത്തിനു ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ റായിഡു അവിടെ മികച്ച ഫോമില്‍ കളിച്ച് ഇന്ത്യയുടെ നാലാം നമ്പര്‍ തലവേദനയ്ക്ക് പരിഹാരമായി മാറുകയായിരുന്നു. താരത്തിന്റെ തീരുമാനം ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനും സ്ഥിതീകരിച്ചിട്ടുണ്ട്.

വിന്‍‍ീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലും ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹൈദ്രാബാദിന്റെ നിലവിലെ നായകനായ അമ്പാട്ടി റായിഡു കേരളത്തിനെതിരെയുള്ള രഞ്ജി മത്സരത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമായതിനാല്‍ കളിക്കുന്നില്ലായിരുന്നു. പകരം അക്ഷത് റെഡ്ഢിയാണ് ടീമിനെ നയിക്കുന്നത്.

റായിഡും രഞ്ജിയിലും മറ്റു ദൈര്‍ഘ്യമേറിയ ഒരു ഫോര്‍മാറ്റിലും ഇനി കളിക്കില്ലെന്ന് അറിയിച്ചു. അതേ സമയം ചെറു ഫോര്‍മാറ്റില്‍ രാജ്യത്തിനു വേണ്ടിയും ആഭ്യന്തര സീസണിലും താരം സജീവമായി തന്നെ പങ്കെടുക്കും.