കെമര്‍ റോച്ചിന്റെ പരിക്ക്, വിന്‍ഡീസ് ടീമില്‍ പകരം അല്‍സാരി ജോസഫ്

- Advertisement -

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനു കെമര്‍ റോച്ചിന്റെ സേവനം നഷ്ടം. ആന്റിഗ്വ ടെസ്റ്റിനിടെ താരത്തിനു ഏറ്റ പരിക്കു മൂലം രണ്ടാം ടെസ്റ്റില്‍ താരത്തെ കളിപ്പിക്കേണ്ടതില്ലെന്ന് വിന്‍ഡീസ് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ആന്റിഗ്വ ടെസ്റ്റിന്റ് ആദ്യ ദിവസം തന്റെ ആദ്യ സ്പെല്ലില്‍ 5 ഓവറില്‍ 8 റണ്‍സിനു 5 വിക്കറ്റ് വീഴ്ത്തിയ റോച്ച് പിന്നീട് മത്സരത്തില്‍ പന്തെറിഞ്ഞില്ല. റോച്ചിനു പകരം രണ്ടാം ടെസ്റ്റില്‍ അല്‍സാരി ജോസഫിനെയാണ് 13 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പേശിവലിവ് മൂലം താരം പിന്നീട് കളത്തിലിറങ്ങിയില്ലെങ്കിലും മത്സരത്തില്‍ ബംഗ്ലാദേശ് തകര്‍ച്ചയുടെ തുടക്കമായിരുന്നു ആ സ്പെല്‍. ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 43 റണ്‍സിനു തകര്‍ന്നടിയുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement