ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്, അൽസാരി ജോസഫിന് ടി20 അരങ്ങേറ്റം

Sports Correspondent

Rohitpooran

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്. ഏകദിന പരമ്പരയിൽ നിലയുറപ്പിക്കുവാനാകാതെ പോയ വെസ്റ്റിന്‍ഡീസിന് കാര്യങ്ങള്‍ തിരിച്ച് പിടിക്കുവാനുള്ള അവസരം കൂടിയാണ്. വെസ്റ്റിന്‍ഡീസ് നിരയിൽ അൽസാരി ജോസഫ് തന്റെ ടി20 അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യറും ടീമിലേക്ക് മടങ്ങിയെത്തുന്നു.

കെഎൽ രാഹുലിന് പകരം ടി20 സ്ക്വാ‍ഡിൽ സഞ്ജു സാംസണ് അവസരം ലഭിച്ചുവെങ്കിലും ടീമിൽ ഇടം താരത്തിന് ലഭിച്ചിട്ടില്ല. ഋഷഭ് പന്ത് ആണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുന്നത്.

ഇന്ത്യ: Rohit Sharma(c), Rishabh Pant(w), Shreyas Iyer, Suryakumar Yadav, Hardik Pandya, Dinesh Karthik, Ravindra Jadeja, Ravi Bishnoi, Bhuvneshwar Kumar, Ravichandran Ashwin, Arshdeep Singh

വെസ്റ്റിന്‍ഡീസ്: Shamarh Brooks, Shimron Hetmyer, Rovman Powell, Nicholas Pooran(w/c), Kyle Mayers, Jason Holder, Akeal Hosein, Odean Smith, Alzarri Joseph, Obed McCoy, Keemo Paul