താനാണ് ടീമിലെ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരമെങ്കിലും അതൊരു ബാധ്യതയായി തോന്നുകയില്ല

മറ്റുള്ള താരങ്ങളെ അപേക്ഷിക്കുമ്പോള്‍ വിന്‍ഡീസ് ടീമിലെ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരമാണ് അല്‍സാരി ജോസഫ്. 23 വയസ്സുകാരന്‍ താരം താനാണ് ടീമിലെ ശക്തി കുറഞ്ഞ താരമെന്ന് എതിരാളികള്‍ കരുതുമെങ്കിലും തനിക്ക് അത് അനുകൂല സാഹചര്യമാക്കി മാറ്റാവുന്നതേയുള്ളുവെന്ന് അഭിപ്രായം പങ്കുവയ്ക്കുകയായിരുന്നു.

തന്റെ ജോലി കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍, ഷാനണ്‍ ഗബ്രിയേല്‍ പോലുള്ള സീനിയര്‍ താരങ്ങളെ പിന്തുണയ്ക്കുകയാണെന്നും സമ്മര്‍ദ്ദം സൃഷ്ടിച്ച് നിര്‍ത്തുകയുമാണെന്ന് അല്‍സാരി ജോസഫ് വ്യക്തമാക്കി. തനിക്ക് ഈ സ്ഥിതി തനിക്ക് അനുകൂലമാക്കി മാറ്റാവുന്നതേയുള്ളുവെന്നും തന്റെ കഴിവുകളെ തനിക്കറിയാമെന്നും എന്നാല്‍ ഇംഗ്ലണ്ടിന് അത് വലിയ പിടിയില്ലാത്ത കാര്യമാണെന്നും അതിനാല്‍ തന്നെ അവസരം കിട്ടിയാല്‍ അവരെ വിറപ്പിക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അല്‍സാരി ജോസഫ് അഭിപ്രായപ്പെട്ടു.