എഫ് എ കപ്പ് സെമി തീരുമാനമായി, വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി പോര്

- Advertisement -

ഈ വർഷത്തെ എഫ് എ കപ്പ് സെമി ഫൈനലുകൾ തീരുമാനമായി. സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെയും , ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും. വെംബ്ലിയിൽ വെച്ച് ജൂലൈ 18, 19 ദിവസങ്ങളിൽ ആകും സെമി ഫൈനൽ നടക്കുക. ഈ വർഷം ഇത് നാലാം തവണയാകും മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും നേർക്കുനേർ വരുന്നത്. ഇതിനു മുമ്പ് മൂന്ന് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം സോൾഷ്യാറിന്റെ ടീമിനായിരുന്നു.

അതുകൊണ്ട് തന്നെ യുണൈറ്റഡിനോട് കണക്കു തീർക്കുകയാകും ലമ്പാർഡിന്റെ ടീമിന്റെ ലക്ഷ്യം. നോർവിച് സിറ്റിയെ തോൽപ്പിച്ച് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിലേക്ക് എത്തിയത്. ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ആയിരുന്നു ചെൽസിയുടെ സെമി പ്രവേശനം. രണ്ടാം സെമിയിലെ സിറ്റിയും ആഴ്സണലും തമ്മിലുള്ള പോരാട്ടവും കനക്കും. ന്യൂകാസിലിനെ തോൽപ്പിച്ച് ആണ് സിറ്റി സെമിയിൽ എത്തിയത്. ഷെഫീൽഡിനെ മറികടന്നായിരുന്നു ആഴ്സണലിന്റെ വെംബ്ലിയിലേക്കുള്ള വരവ്.

Advertisement