സന്നാഹ മത്സരം വേണ്ടെന്ന ഓസ്ട്രേലിയയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് അലന്‍ ബോര്‍ഡര്‍

Sports Correspondent

Updated on:

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പായി സന്നാഹ മത്സരങ്ങള്‍ കളിക്കേണ്ടെന്ന ഓസ്ട്രേലിയയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് അലന്‍ ബോര്‍ഡര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പുറമെ ആഷസ് പരമ്പരയും നടക്കാനിരിക്കുന്നതിനാൽ തന്നെ സന്നാഹ മത്സരം വേണ്ടെന്ന തീരുമാനം മണ്ടത്തരം ആണെന്നാണ് ബോര്‍ഡര്‍ പറയുന്നത്.

എത്ര തന്നെ നെറ്റ്സിൽ പരിശ്രമിച്ചാലും ഗെയിം ടൈം പോലെ ആവില്ലെന്ന് അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ആഷസിനും മുമ്പ് സന്നാഹ മത്സരം വേണ്ടെന്ന തീരുമാനം അത്ഭുതകരമെന്നാണ് അലന്‍ ബോര്‍ഡര്‍ പറഞ്ഞത്.
ഓസ്ട്രേലിയ 4 മാസത്തോളമായി റെഡ് ബോള്‍ ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയാണെന്നും സന്നാഹ മത്സരങ്ങള്‍ ആവശ്യമായിരുന്നുവെന്നും അലന്‍ ബോര്‍ഡര്‍ സൂചിപ്പിച്ചു.