ഫൈനലിലേക്ക് ആര്!!! ഗുജറാത്തും ചെന്നൈയും നേര്‍ക്കുനേര്‍

Sports Correspondent

Hardikdhoni
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ആദ്യ ക്വാളിഫയറിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും നേര്‍ക്കുനേര്‍. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. വിജയിക്കുന്ന ടീം ഫൈനലിലേക്ക് കടക്കുമ്പോള്‍ തോൽക്കുന്നുവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കുവാന്‍ ഒരു അവസരം കൂടി ലഭിയ്ക്കും. ഒന്നാം എലിമിനേറ്ററിലെ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടുവാന്‍ ഇന്നത്തെ ടീമിന് സാധിക്കും.

മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎലിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ഗുജറാത്തും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഗുജറാത്തിനായിരുന്നു. പോയിന്റ് പട്ടികയിൽ 20 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തും ചെന്നൈ 17 പോയിന്റുമായി രണ്ടാം സ്ഥാനത്തുമായിരുന്നു. ലക്നൗവിനെക്കാള്‍ മികച്ച റൺറേറ്റിന്റെ ബലത്തിലാണ് ചെന്നൈ ആദ്യ ക്വാളിഫയറിലേക്ക് ഇടം പിടിച്ചത്.

യഷ് ദയാലിന് പകരം ഗുജറാത്ത് നിരയിലേക്ക് ദര്‍ശന്‍ നൽകണ്ടേ ടീമിലേക്ക് എത്തുന്നു. ചെന്നൈ നിരയിൽ മാറ്റങ്ങളൊന്നുമില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Ajinkya Rahane, Ambati Rayudu, Shivam Dube, Moeen Ali, Ravindra Jadeja, MS Dhoni(w/c), Deepak Chahar, Tushar Deshpande, Maheesh Theekshana

ഗുജറാത്ത് ടൈറ്റന്‍സ്: Shubman Gill, Wriddhiman Saha(w), Hardik Pandya(c), Dasun Shanaka, David Miller, Rahul Tewatia, Rashid Khan, Darshan Nalkande, Mohit Sharma, Noor Ahmad, Mohammed Shami