നോർത്താംപ്ടൺഷയർ താരം അലക്സ് വാക്കലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ട് തവണ നോർത്താംപ്ടൺഷയറിനെ കിരീടത്തിലേക്ക് നയിച്ച മുൻ നായകൻ അലക്സ് വാക്കലി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 2013ലും 2016ലും ക്ലബിനെ ടി20 കിരീടത്തിലേക്ക് നയിച്ച താരമാണ് വാക്കലി. 371 മത്സരങ്ങളിൽ നിന്ന് 12009 റൺസാണ് വാക്കലി നേടിയിട്ടുള്ളത്. പതിമൂന്നാമത്തെ വയസ്സ് മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമായ ക്ലബാണ് നോർത്താംപ്ടൺഷയർ എന്ന് വാക്കലി പറഞ്ഞു.

ഇംഗ്ലണ്ടിനെ 2008ൽ അണ്ടർ 19 ലോകകപ്പിൽ നയിച്ച താരം കൂടിയാണ് അലക്സ് വാക്കലി. 2013 ൽ നോർത്താംപ്ടൺഷയറിന്റെ പരിതമി ഓവർ ക്യാപ്റ്റനായി ചുമതലയേറ്റ താരം 2015 മുതൽ 2019 വരെ ടീമിനെ മൂന്ന് ഫോർമാറ്റിലും നയിച്ചു.

ക്ലബിനൊപ്പം 14 വർഷം ചെലവഴിച്ച ശേഷമാണ് താരം വിടചൊല്ലുവാൻ തീരുമാനിച്ചിരിക്കുന്നത്.