ഇന്ത്യ എ യ്ക്കെതിരെയുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയ എയെ അലെക്സ് കാറെ നയിക്കും

ഇന്ത്യ എയ്ക്കെതിരെയുള്ള രണ്ടാം സന്നാഹ മത്സരത്തിനുള്ള ഓസ്ട്രേലിയ എ ടീമിനെ പ്രഖ്യാപിച്ചു. മത്സരത്തിനുള്ള 12 അംഗ സംഘത്തെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ടീമിന്റെ ക്യാപ്റ്റനായി അലെക്സ് കാറെയെ നിയമിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ട്രാവിസ് ഹെഡ് ആയിരുന്നു ടീമിനെ നയിച്ചത്.

രണ്ടാം മത്സരം സിഡ്നിയില്‍ ആണ് നടക്കുക. ആദ്യ മത്സരത്തില്‍ കളിച്ച ഏതാനും താരങ്ങള്‍ക്ക് രണ്ടാം മത്സരത്തിലും അവസരം നല്‍കിയിട്ടുണ്ട്. ടെസ്റ്റ് സ്ക്വാഡില്‍ അംഗങ്ങളായ ജോ ബേണ്‍സ്, ഷോണ്‍ അബോട്ട്, മോയിസസ് ഹെന്‍റിക്സ് എന്നിവര്‍ക്കും ഈ മത്സരത്തില്‍ അവസരം ലഭിയ്ക്കുന്നുണ്ട്.

ആദ്യ മത്സരത്തില്‍ കണ്‍കഷന് വിധേയനായ വില്‍ പുകോവസ്കി ഈ മത്സരത്തില്‍ കളിക്കുന്നിനല്ല. അതേ സമയം മാര്‍ക്കസ് ഹാരിസ്, മാര്‍ക്ക് സ്റ്റെകീറ്റേ എന്നിവര്‍ക്ക് രണ്ടാം മത്സരത്തിലും അവസരം ലഭിയ്ക്കുന്നുണ്ട്.

ഓസ്ട്രേലിയ എ: Sean Abbott, Joe Burns, Alex Carey (C & WK), Harry Conway, Cameron Green, Marcus Harris, Moises Henriques, Nic Maddinson, Ben McDermott, Mark Steketee, Will Sutherland, Mitchell Swepson.