ഹർദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഷെയിൻ വോൺ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയക്കെതിരായ ഏകദിന- ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ഷെയിൻ വോൺ. ഓസ്‌ട്രേലിക്കെതിരായ നിശ്ചിത ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഹർദിക് പാണ്ഡ്യ പുറത്തെടുത്തത്. ടി20 പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് പുരസ്കാരവും ഹർദിക് പാണ്ഡ്യയെ തേടിയെത്തിയിരുന്നു.

തുടർന്നാണ് താരത്തെ ടീമിൽ എത്തിക്കണമെന്ന് ആവശ്യവുമായി ഷെയിൻ വോൺ രംഗത്തെത്തിയത്. തന്റെ ടീം അംഗങ്ങളെ ഊർജ്ജസ്വലരാക്കാനും ടീമിനെ മൊത്തം സ്വാധീനിക്കാനും താരത്തിന് കഴിയുന്നുണ്ടെന്ന് ഷെയിൻ വോൺ പറഞ്ഞു. അത്കൊണ്ട് തന്നെ ഹർദിക് പാണ്ഡ്യയെ പോലെയുള്ള താരങ്ങൾ ക്രിക്കറ്റിന് എപ്പോഴും ആവശ്യമാണെന്നും ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം പറഞ്ഞു. നാല് ടെസ്റ്റ് മത്സരങ്ങളുള്ള ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 17നാണ് ആരംഭിക്കുന്നത്.