ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ആല്‍ബി മോര്‍ക്കെല്‍

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കെല്‍. നീണ്ട 20 വര്‍ഷത്തെ പ്രൊഫഷണല്‍ ക്രിക്കറ്റ് കരിയര്‍ ആണ് മോര്‍ക്കെല്‍ അവസാനിപ്പിച്ചിരിക്കുന്നത്. 2004ല്‍ ന്യൂസിലാണ്ടിനെതിരെ ഏകദിന അരങ്ങേറ്റം നടത്തിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോര്‍ക്കെല്‍ എത്തുന്നത്. ടി20യില്‍ ഏറെ തിളക്കമേര്‍ന്ന നേട്ടങ്ങള്‍ നേടിയ ആല്‍ബി മോര്‍ക്കെല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ 2011ല്‍ ഐപിഎല്‍ വിജയിച്ച് ടീമിലെ അംഗമായിരുന്നു.

ടി20യില്‍ രാജ്യത്തിനായി 572 റണ്‍സും 26 വിക്കറ്റുകളും നേടിയ ആല്‍ബി ഓസ്ട്രേലിയയ്ക്കെതിരെ 2009ല്‍ കേപ് ടൗണില്‍ തന്റെ ഏക ടെസ്റ്റ് മത്സരവും കളിച്ചു.

Previous articleരണ്ടാം പകുതിയിൽ ഉണർന്നു, ഖത്തറിന് ജയത്തൊടെ തന്നെ തുടക്കം
Next articleതാമരശ്ശേരി ചുരവും കയറി ജയം സ്വന്തമാക്കി ടൗൺ ടീം അരീക്കോട്