പവർ ഹിറ്റിംഗ് കോച്ച്!!! ആൽബി മോര്‍ക്കലിന് ബംഗ്ലാദേശിൽ പുതിയ ദൗത്യം

മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആൽബി മോര്‍ക്കല്‍ ഇനി ബംഗ്ലാദേശ് കോച്ചിംഗ് സംഘത്തിൽ. ബംഗ്ലാദേശിന്റെ പവ‍ർ ഹിറ്റിംഗ് കോച്ചെന്ന പദവിയിലാണ് താരം എത്തുന്നത്.

കഴിഞ്ഞ ആഴ്ച മറ്റൊരു ദക്ഷിണാഫ്രിക്കന്‍ മുൻ താരം അലൻ ഡൊണാൾ‍ഡിനെ ടീം പേസ് ബൗളിംഗ് കോച്ചായി നിയമിച്ചിരുന്നു. ഇത് ആദ്യമായാണ് ബംഗ്ലാദേശ് ഒരു പവ‍ർ ഹിറ്റിംഗ് കോച്ചിനെ നിയമിക്കുന്നത്.