പാകിസ്താന്റെ ലോകകപ്പ് ടീമിനെ വിമർശിച്ച് മുൻ പാകിസ്താൻ ബൗളർ ഷൊഹൈബ് അക്തർ. പാകിസ്ഥാൻ മധ്യനിര മികച്ചതല്ല എന്നും പാക്കിസ്ഥാന്റെ ഓപ്പണർമാർ നല്ല പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ടീം തകരും എന്നും അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. നിങ്ങൾക്ക് ലോകകപ്പിലേക്ക് പോകാനുള്ള വഴി ഇതല്ല എന്ന് അദ്ദേഹം പറയുന്നു.
ടി20 ലോകകപ്പിൽ പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവരോട് മധ്യനിരയും ബാറ്റിംഗ് ഓർഡറും ക്രമീകരിക്കാൻ ഞാൻ പറഞ്ഞത് സഖ്‌ലെയ്ൻ മുഷ്താഖിനെയും മറ്റുള്ളവരെയും വിമർശിച്ചതും അതുകൊണ്ട് ആണെന്ന് അക്തർ തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
എന്തായാലും അവർ കേൾക്കുന്നില്ല. പാകിസ്ഥാൻ നന്നായി കളിക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്. പാകിസ്ഥാൻ ഒരു മോശം അവസ്ഥയിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു