“ആർ സി ബി ഫാൻസിനോട് മാപ്പു പറയാൻ വേണ്ടി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വരും” – ഡി വില്ലിയേഴ്സ്

ഇനി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ക്രിക്കറ്റ് കളത്തിലേക്ക് തിരികെ എത്തില്ല എന്ന് ദക്ഷിണാഫ്രിക്കൻ താരം എ ബി ഡി വില്ലിയേഴ്സ് . ഐപിഎൽ 2023 സീസണിൽ താൻ ബെംഗളൂരുവിലേക്ക് പോകും എന്നാൽ അത് കളിക്കാൻ വേണ്ടി ആയിരിക്കില്ല എന്ന് ഡി വില്ലിയേഴ്സ് അറിയിച്ചു. പകരം ബെംഗളൂരു ആരാധകരോട് മാപ്പു പറയാൻ ആയിരിക്കും എന്ന് മുൻ ആർ സി ബി താരം ഡി വില്ലിയേഴ്സ് പറഞ്ഞു.

2021 നവംബറിൽ ഡിവില്ലിയേഴ്‌സ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Maxwellabd

“ഞാൻ അടുത്ത വർഷം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകും. പക്ഷേ ക്രിക്കറ്റ് കളിക്കാനല്ല. ഇതുവരെ ഐപിഎൽ കിരീടം നേടാനാകാത്തതിൽ ആർസിബി ആരാധകരോട് മാപ്പ് പറയാൻ ആണ് താൻ പോകുന്നത്” ഡി വില്ലിയേഴ്സ് ഇന്നലെ ഒരു ട്വിറ്റർ സ്പേസിൽ പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ എനിക്ക് അവർ നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഇനി ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. കാരണം എന്റെ വലത് കണ്ണിന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് എന്നും ഡിവില്ലിയേഴ്സ് പറഞ്ഞു