മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് രഹാനെയുടെ വക 10 ലക്ഷം രൂപയുടെ സംഭാവന

കൊറോണ പ്രതിരോധ നടപടിയ്ക്കുള്ള പിന്തുണയായി രാജ്യത്താകമാനം സഹായം പ്രവഹിക്കുമ്പോള്‍ കായിക താരങ്ങളും സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. അത്തരത്തില്‍ വിവിധ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയപ്പോള്‍ അതില്‍ ഒരാളാകുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്‍ അജിങ്ക്യ രഹാനെയും.

ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 10 ലക്ഷം രൂപ സംഭാവനയായി നല്‍കുകയായിരുന്നു. നേരത്തെ ബിസിസിഐ 51 കോടി രൂപയും സച്ചിന്‍(50 ലക്ഷം), സുരേഷ് റെയ്ന(52 ലക്ഷം) എന്നിവരും സഹായവുമായി മുന്നോട്ട് വന്നിരുന്നു.