കേരള ബ്ലാസ്റ്റേഴ്സിന്റെ ലൂണ എന്ന ക്രിയേറ്റീവ് രത്നം

Newsroom

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേടിയ വിജയത്തിൽ താരമായത് ലൂണ ആയിരുന്നു. ഈ സീസൺ തുടക്കം മുതൽ ലൂണ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പോസിറ്റീവ്. താരത്തിന്റെ പ്രകടനത്തെ എല്ലാവരും പുകഴ്ത്തുന്നും ഉണ്ടായിരുന്നു. ഇതിനു മുന്നെയുള്ള മത്സരങ്ങളിൽ ലൂണ സൃഷ്ടിച്ച അവസരങ്ങൾ മുതലെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. എന്നാൽ ഇന്ന് ലൂണയുടെ ടാലന്റിന് അംഗീകാരം കിട്ടി. ലൂണ നൽകിയ ആദ്യ ഗോളിനായുള്ള പാസ് ലോക നിലവാരമുള്ളതായിരുന്നു. ലൂണ ഗാർസിയയെ കണ്ടെത്തിയത് അത്ര മനോഹരമായായിരുന്നു. ഒഡീഷ ഒരുക്കിയ ഓഫ് സൈഡ് ട്രാപ് വരെ ആ പാസിൽ തകർന്നു.

പ്രശാന്തിന് നൽകിയ രണ്ടാം പാസ് അനായാസമായി തോന്നും എങ്കിൽ ആ പാസ് സ്വീകരിച്ച പ്രശാന്തിന് അത് വലയിലേക്ക് തൊടുക്കേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളൂ. ലൂണയുടെ പാസ് അത്ര നല്ല ടൈമിങോട് കൂടിയുള്ളതായിരുന്നു. ഇന്നത്തെ പ്രകടനം ലൂണയെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിനും അർഹനാക്കി. ഇനിയും ലൂണയുടെ വലിയ പ്രകടനങ്ങൾ ഈ സീസണിൽ കാണാൻ ആകും എന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നു.