കോവിഡ് ഭീതി, സായ് 67 പരിശീലന കേന്ദ്രങ്ങൾ അടച്ചു

20220103 182925

വർദ്ധിച്ചുവരുന്ന COVID-19 കേസുകൾ കാരണം രാജ്യത്തുടനീളമുള്ള 67 പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. ഇന്നലെ ഇന്ത്യയിൽ ഒന്നര ലക്ഷത്തിൽ അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങൾ എല്ലാം കായിക മത്സരങ്ങൾ മാറ്റിവെക്കുന്ന സാഹചര്യത്തിൽ ആണ് സായ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അത്‌ലറ്റുകളുടെ സുരക്ഷയ്ക്കായി കായിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ വിവിധ സംസ്ഥാനങ്ങൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സായ് പ്രസ്താവനയിൽ പറയുന്നു‌.

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കേന്ദ്രങ്ങൾ വീണ്ടും തുറക്കും എന്നും അവർ അറിയിച്ചു. എന്നാൽ എലൈറ്റ് അത്‌ലറ്റുകൾക്കായുള്ള ദേശീയ ക്യാമ്പുകൾ ബയോ ബബിൾസിൽ തുടരും. ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസിനുള്ള എലൈറ്റ് അത്‌ലറ്റുകളുടെ പരിശീലന ഷെഡ്യൂളും മാറില്ല.

Previous articleമഹാരാഷ്ട്രയിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, കൂച്ച് ബെഹാര്‍ ട്രോഫി മാറ്റി വെച്ചു
Next articleഅജാസ് പട്ടേൽ ഡിസംബർ മാസത്തെ ഐ.സി.സിയുടെ മികച്ച താരം