അഫ്താഭ് അലമിനെ ഒരു വര്‍ഷത്തേക്ക് വിലക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

ലോകകപ്പിനിടെ പ്രത്യേക സാഹചര്യത്തില്‍ ടീമില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ അഫ്താഭ് അലമിനെ പ്രാദേശിക അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. എസിബിയുടെ പെരുമാറ്റചട്ട കമ്മിറ്റിയാണ് താരം പെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തി വിലക്ക് ആവശ്യപ്പെട്ടത്.

താരം എന്ത് പെരുമാറ്റ ചട്ടമാണ് വരുത്തിയതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയില്ലെങ്കിലും ലോകകപ്പില്‍ നിന്ന് പുറത്തായ ഉടനെ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇന്ത്യയ്ക്കെതിരെയായിരുന്നു ലോകകപ്പിലെ താരത്തിന്റെ അവസാന മത്സരം. സൗത്താംപ്ടണിലെ ആ മത്സരത്തിനു ശേഷം ടീം ഹോട്ടലില്‍ ഒരു സ്ത്രീയോട് താരം മോശമായി പെരുമാറിയെന്നാണ് അറിയുവാന്‍ കഴിയുന്നത്.