ഇന്നലെ ഇന്ത്യ ഇന്ന് ഓസ്ട്രേലിയ, മുന്‍ ലോകകപ്പ് ജേതാക്കളെ കൈവിട്ട് ടോപ് ഓര്‍ഡര്‍

- Advertisement -

ഇന്നലെ ന്യൂസിലാണ്ടിനെതിരെ ഇന്ത്യ 24/4 എന്ന നിലയിലേക്ക് വീണപ്പോള്‍ ഇന്ന് ഓസ്ട്രേലിയയ്ക്കാണ് സമാനമായ തകര്‍ച്ച നേരിടേണ്ടി വന്നത്. 6.1 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 14/3 എന്ന നിലയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ആരോണ്‍ ഫിഞ്ച് താന്‍ നേരിട്ട ആദ്യ പന്തില്‍ ജോഫ്രയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഡേവിഡ് വാര്‍ണറെയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെയും ക്രിസ് വോക്സ് ആണ് മടക്കിയത്.

വിക്കറ്റ് കീപ്പര്‍ അലെക്സ് കാറെയും സ്റ്റീവന്‍ സ്മിത്തുമാണ് ഇപ്പോള്‍ ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

Advertisement