“ചിലർ ക്രിക്കറ്റിൽ നിന്ന് ഒരിക്കൽ മാത്രമെ വിരമിക്കൂ, കോഹ്ലിയെ ഉപദേശിക്കാൻ വരേണ്ടതില്ല” അഫ്രീദിക്ക് മറുപടി

ഇന്നലെ വിരാട് കോഹ്ലി എങ്ങനെ വിരമിക്കണം എന്ന ഉപദേശവുമായി മുൻ പാകിസ്താൻ താരം ഷഫിദ് അഫ്രീദി എത്തിയിരുന്നു. കരിയറിൽ നല്ല നിലയിൽ നിൽക്കുമ്പോൾ ആയിരിക്കണം കൊഹ്ലി വിരമിക്കേണ്ടത് എന്നായിരുന്നു അഫ്രിദിയുടെ ഉപദേശം. എന്നാൽ അഫ്രിദി ഉപദേശിക്കാൻ ആയിട്ടില്ല എന്ന് അർത്ഥമുള്ള ട്വീറ്റുമായി മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര രംഗത്ത് എത്തി.

കോഹ്ലി

ഇന്നലെ ട്വിറ്ററിലൂടെ ആണ് അമിത് മിശ്ര അഫ്രീദിക്ക് മറുപടി നൽകിയത്. ചില താരങ്ങൾ ക്രിക്കറ്റിൽ നിന്ന് ഒരിക്കൽ മാത്രമെ വിരമിക്കുകയുള്ളൂ എന്നും അതുകൊണ്ട് കോഹ്ലിയെ ഉപദേശത്തിൽ നിന്ന് വെറുതെ വിടണം എന്നും അമിത് മിശ്ര പറഞ്ഞു. തന്റെ കരിയറിൽ പല തവണ വിരമിച്ച ശേഷം ആ തീരുമാനം മാറ്റിയിട്ടുള്ള ആളാണ് അഫ്രീദി. കരിയറിൽ ആകെ അഞ്ചു തവണ അഫ്രീദി വിരമിച്ചിട്ടുണ്ട്.

Comments are closed.